തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്; 'അപ്പപ്പൊ കാണുന്നവന്‍റെയല്ലല്ലോ സ്വന്തം അപ്പന്‍റെ ശൈലിയല്ലേ ?'

thilakan
 


നടൻ ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ കമന്റും മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

'പടവെട്ടി പിരിഞ്ഞ്, പാൽത്തൂ ജാൻവറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയിൽ നിന്നും ഡോക്ടർ സുനിൽ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തൽ', എന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക', എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിനു 'അപ്പപ്പൊ കാണുന്നവന്‍റെയല്ലല്ലോ സ്വന്തം അപ്പന്‍റെ ശൈലിയല്ലേ ?', എന്നാണ് ഷമ്മി ഇയാൾക്ക് നൽകിയ മറുപടി. 

പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.