ദുൽഖർ ചിത്രം 'സീതാരാമ'ത്തിന് പ്രദർശനവിലക്ക്

sita rama
 ദുൽഖർ നായകനായ റൊമാന്‍റിക്  ചിത്രം 'സീതാരാമ'ത്തിന് യുഎഇയിൽ  പ്രദർശനവിലക്ക് ഏർപ്പെടുത്തി.  ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ റിലീസിന് തയായറെടുക്കവേ ആണ് ചിത്രത്തിന് മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച്  വിലക്ക് ഏർപ്പെടുത്തിയത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ആണ് സീതാരാമത്തിന് വിലക്ക്. 

സീതാരാമത്തിന്റെ നിർമ്മാതാക്കൾ മന്ത്രാലയത്തിൽ റീ സെൻസറിനായി അപേക്ഷിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് ജിസിസി രാജ്യങ്ങൾ വലിയ വിപണിയാണുള്ളത്. വിലക്ക് നീക്കിയില്ലെങ്കിൽ അത് ബോക്‌സ് ഓഫീസ് കളക്ഷനിൽ സ്വാധീനം ചെലുത്തുമെന്നുമാണ് കരുതപ്പെടുന്നത്.തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലായി ചിത്രം പുറത്തിറങ്ങുക.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.