പ്രായം കുറവുള്ള പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായി കണക്കാക്കപ്പെടുന്നു;താനൊരു ശക്തയായ സ്ത്രീയാണ്

malika
 ബോളിവുഡ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മലൈക അറോറയുടേത്. യുവനടന്‍ അര്‍ജുന്‍ കപൂറുമായി നടി പ്രണയത്തിലാണ്‌ .48 വയസുകാരിയായ മലൈകയും 36 വയസുള്ള അര്‍ജുനും തമ്മില്‍ പ്രണയത്തിലായിട്ട് വര്‍ഷങ്ങളായി പ്രായവ്യത്യാസത്തിന്റെ പേരിൽ ഇരുവരുടെയും പ്രണയം ചർച്ചയായിരുന്നു. 

സ്ത്രീകളെക്കാളും പ്രായം കുറഞ്ഞ പുരുഷന്മാരെ പ്രണയിച്ചാല്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മലൈക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറൽ .

'വേര്‍പിരിയലിനോ വിവാഹമോചനത്തിനോ ശേഷമുള്ള ജീവിതം സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണ്. സ്ത്രീ ബന്ധങ്ങളില്‍ സ്ത്രീവിരുദ്ധ സമീപനമുണ്ട്. പ്രായം കുറവുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല താനൊരു ശക്തയായ സ്ത്രീയാണെന്നാണ് മലൈക പറയുന്നത്. ജോലിയില്‍ പുരോഗതിയും ഉണ്ട്. എല്ലാ ദിവസവും ശക്തയും ആരോഗ്യമുള്ളവളും സന്തോഷവതിയാണെന്നും ഉറപ്പാക്കാന്‍ സ്വയം ശ്രമിക്കാറുണ്ട്. 'സത്യം പറഞ്ഞാല്‍ എന്റെ അമ്മയുടെ പ്രതിബിംബം തന്നെയാണ് ഞാന്‍. കാരണം അവളിലൂടെയാണ് ശക്തിയും ധൈര്യവും എനിക്ക് പകര്‍ന്ന് കിട്ടിയത്. സ്വന്തം നിബന്ധനകള്‍ക്ക് മാത്രം വിധേയമായി ജീവിക്കാനും സ്വതന്ത്രയായിരിക്കാനും അമ്മ എപ്പോഴും എന്നോട് പറയാറുണ്ടെന്നും' നടി പറയുന്നു.

 'എന്റെ വിവാഹബന്ധം അവസാനിച്ചപ്പോള്‍ ഞാന്‍ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോന്ന് ഉറപ്പില്ലായിരുന്നു. കാരണം എന്റെ ഹൃദയം തകര്‍ന്ന് പോവുമോ എന്ന ഭയവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രണയത്തിലായിരിക്കാനും ബന്ധം വളര്‍ത്തി എടുക്കാനും പിന്നീട് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പുതിയ എന്നെ എനിക്ക് അവിടെ നിര്‍ത്താനുള്ള ആത്മവിശ്വാസം നല്‍കി. അതിലെനിക്ക് വലിയ സന്തോഷമുണ്ട്' എന്നുമാണ് മലൈക പറഞ്ഞത്.