ഷൂട്ടിംഗിനിടെ ചലച്ചിത്ര താരം വി.പി.ഖാലിദ് അന്തരിച്ചു

khalid

 ചലച്ചിത്ര താരം വി പി ഖാലിദ് ഷൂട്ടിംഗിനിടെ അന്തരിച്ചു.  ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് ഖാലിദ്. എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഖാലിദ് ആലപ്പി തീയറ്റേഴ്‌സ് അംഗമായിരുന്നു.അറിയപ്പെടുന്ന ഗായകനുമാണ് ഖാലിദ്.

താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിൻ വെളളം, സൺഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.മറിമായം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക ശ്രെധ നേടിയിരുന്നു .ബിസിനസ്,  മാജിക്, ബ്രേക്ക് ഡാൻസ്, മേക്ക്അപ്, അഭിനയം, സംവിധാനം...ഖാലിദ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമായിരുന്നു. ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.