ഒടുവിൽ ഞങ്ങളുടെ ചെറിയ മനുഷ്യൻ എത്തി;സന്തോഷം പങ്കുവച്ച് നടി

vishnupriya
 

താൻ അമ്മയായ ‌വിവരം പങ്കുവച്ച് പ്രിയനടി വിഷ്ണുപ്രിയ. ‘ഒടുവിൽ ഞങ്ങളുടെ ചെറിയ മനുഷ്യൻ എത്തി’ എന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയയും ഭർത്താവ് വിനയ് വിജയും കുറിച്ചത്. 

"സുന്ദരനും ആരോഗ്യവാനുമായ ഞങ്ങളുടെ കുഞ്ഞ് ജനിച്ചത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ മാലാഖ ഞങ്ങളുടെ ഹൃദയത്തെ സ്നേഹവും ആനന്ദവും കൊണ്ട് നിറച്ചു. അവനെ സുരക്ഷിതമായി എത്തിച്ചതിന് ദൈവത്തിന് നന്ദി" എന്ന് വിഷ്ണുപ്രിയ കുറിച്ചു. 

A post shared by Vishnupriya R Vinay (@vishnupriyapillai)

2019ലാണ് ഇരുവരും വിവാഹിതരായത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ് വിഷ്ണുപ്രിയയുടെ ഭർത്താവ് വിനയ് വിജയ്. ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തിയ താരമാണ് വിഷ്ണുപ്രിയ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിഷ്ണുപ്രിയ.