ഓ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കുമെന്ന് ഫിയോക്

10
ഓ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ പ്രശ്നങ്ങൾ നേരിടുന്നു. പ്രശ്‌നങ്ങൾക്ക് കാരണം ഓ.ടി.ടി റിലീസുകൾ. ഓ.ടി.ടി റിലീസ് 56 ദിവസമാക്കി ഉയർത്തും. നിലവിൽ 42 ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ സിനിമകൾ ഓ.ടി.ടി റിലീസിന് അനുമതിയുള്ളൂ. എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഓ.ടി.ടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കാൻ ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. തീയറ്ററിൽ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. 

റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60 ശതമാനം ഷെയർ നിർമ്മാതാക്കൾക്ക് നൽകും. ഇതിന്റെ ബാക്കിയാണ് തീയറ്റർ ഉടമകൾക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയർ ആണ് ആദ്യ ആഴ്ച നൽകുക. ഓണം മുതൽ 42 ദിവസത്തിന് മുന്നേ സിനിമകൾ നൽകിയാൽ താരങ്ങളെ വിലക്കും. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒടിടിയിൽ നൽകുന്ന പക്ഷം ആ താരങ്ങളുടെ ഒരു സിനിമയും തീയറ്ററിൽ എടുക്കില്ല എന്നും ഫിയോക്ക് തീരുമാനമെടുത്തു. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.