രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

 cc

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. സംഗീതം ഡോൺ വിൻസന്റ് ഗാന രചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ, മിക്‌സിംഗ് വിപിൻ നായർ.

സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ. ബെന്നി കട്ടപ്പനപ്രൊഡക്ഷൻ കൺട്രോളറും അരുൺ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി . ഡിസൈൻ ഓൾഡ് മങ്ക്‌സ്. പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ,പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന.