'നാലുമണി പൂവേ...'; ഫീല്‍ ഗുഡ് ഗാനവുമായി 'മഹേഷും മാരുതിയും'

google news
mahesgh maruthi

 

ഒരു ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മഹേഷും മാരുതിയും'. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ സേതു ഒരുക്കുന്ന ചിത്രത്തിലെ നാലു മണി പൂവ് എന്ന് തുടങ്ങുന്ന ഗാനം ഒരു ഫീല്‍ ഗുഡ് ഗാനം എന്നാണ് പ്രേക്ഷക പ്രതികരണം. 

കെഎസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വിഎസ്എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന ചിത്രം ഈ വര്‍ഷം നവംബറോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. 

Tags