വെള്ളിയാഴ്ച ആവേശം; അഞ്ചിന് റീലിസ് ആകുന്ന 5 സിനിമകൾ

google news
filim
 


 ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച്ച തിയറ്ററിൽ റീലിസ് ആകുന്നത് 5 സിനിമകൾ ആണ്.

സീതാരാമം 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് പ്രണയ ചിത്രം സീത രാമം ഈ വെള്ളിയാഴ്ച്ച പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ഒരു ചിത്രം ആണ് .മലയാളം തമിഴ്, ഭാഷാ പതിപ്പുകളും പുറത്തിറക്കുന്നുണ്ട്. ഹനു രാഘവപുഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ  'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ  ദുല്‍ഖര്‍.  'സീത' എന്ന കഥാപാത്രമായി മൃണാള്‍ താക്കാറാണ് നായിക.

sita ramam

സായാഹ്‌ന വാർത്തകൾ 

ഗോകുൽ സുരേഷ് നായകനാകുന്ന സായാഹ്ന വാർത്തകളും ഇന്ന് തീയറ്ററുകളിൽ എത്തും. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.അരുണ്‍ ചന്ദുവാണ് സിനിമയുടെ സംവിധാനം.

sayahnavarthkal

സബാഷ് ചന്ദ്രബോസ്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനായി എത്തുന്ന സബാഷ് ചന്ദ്രബോസ് ആണ്  ഇന്ന് റീലിസ് ആകുന്ന മറ്റൊരു ചിത്രം. വി.സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ  എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ്  കഥ. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഇര്‍ഷാദ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vishnu

ടു മെന്‍
ഇര്‍ഷാദ് അലി, എം എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ടു മെന്‍ ആണ് 5 ലെ മറ്റൊരു റിലീസ് .കെ സതീഷ് സംവിധാനം ചെയ്യുന്ന  ചിത്രത്തിന്  തിരക്കഥയെഴുതിയിരിക്കുന്നത് മുഹദ് വെമ്പായം ആണ്. ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെന്‍. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് ആണ് സംവിധാനം. പൂര്‍ണമായും ദുബായിയില്‍ ആണ് സിനിമ ചിത്രീകരിച്ചത്. 

2men

വിശുദ്ധ മെജോ

കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോയും ഇന്ന്  റിലീസ് ആകുന്ന ചിത്രമാണ് . ചിത്രത്തിൽ മാത്യു തോമസ്, ലിജോമോള്‍ ജോസ്, ഡിനോയ് പൗലോസ് എന്നിവരാണ്  പ്രധാന താരങ്ങളായി എത്തുന്നത്. 

mojo

 

Tags