വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 26 ചിത്രങ്ങൾ പ്രദർശിപ്പിച്ചു

Global Short Film Festival at Vailoppilly Sanskriti Bhavan
 

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുമായി സഹകരിച്ച് സങ്കടിപ്പിച്ച ഹ്രസ്വചിത്രങ്ങളുടെ മേളയിൽ  രണ്ടാം ദിവസം 26 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കൂടുതലും പ്രവാസി മലയാളികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ഏറ്റവും മികച്ച സംവിധാകയ്ക്കുള്ള അവാർഡ് നേടിയ അനുരാധ നമ്പ്യാരുടെ 'കാവകം' പ്രദർശിപ്പിച്ചു. കണ്ണൂരിലെ വളരെ പ്രസിദ്ധമായ കലാരൂപമായ തെയ്യത്തിനു പ്രാധാന്യം നൽകുന്നതാണ് ചിത്രം.

 ഡോ. സുരേഷ് ബാബു അവതരിപ്പിച്ച ഉപകരണ സംഗീത വിരുന്ന് വേദിയിൽ അരങ്ങേറി.

വൈലോപ്പിള്ളി സംസ്‌കൃതി  ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്,ആർ എസ് പ്രദീപ്‌, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം സത്യൻ,  വനിതാ കമ്മീഷൻ മെമ്പർ ഇ എം രാധ, ബിന്ദു പ്രദീപ്, ശ്രീ ധന്യ എന്നിവർ പങ്കെടുത്തു.