'നല്ല സമയം' തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു

omar lulu
 

'നല്ല സമയം' എന്ന തന്റെ പുതിയ സിനിമ തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറിന് എതിരെ കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരം എക്‌സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഡിസംബര്‍ 30നാണ് നല്ല സമയം തീയറ്ററില്‍ റിലീസിനെത്തിയത്.