നല്ല സമയം ;ഷക്കീല ഇല്ലാതെ ഒമർ ലുലു പരിപാടി നടത്തില്ല

omar
 


'നല്ല സമയം'എന്ന ഒമർ ലുലു ചിത്രത്തിന്റെ  ട്രെയ്‌ലർ ലോഞ്ച് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം കോഴിക്കോട് പ്രമുഖ മാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയിൽ അതിഥിയായി എത്താൻ തീരുമാനിച്ചത് നടി ഷക്കീലയാണ്. എന്നാൽ പരിപാടിയിൽ ഷക്കീല പങ്കെടുക്കുമെങ്കിൽ പ്രോഗ്രാം നടത്താൻ അനുവാദം നൽകില്ല എന്നാണ് മാൾ മാനേജ്‌മെന്റി തീരുമാനം എടുത്തതോടു കൂടിയാണ് ലോഞ്ച് മാറ്റിവെയ്ക്കേണ്ടി വന്നത് . 

ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്ന നിലപാടിലാണ് മാൾ മാനേജ്‌മെന്റ്. എന്നാൽ ഞങ്ങൾ അതിഥി ആയി വിളിച്ച ഷക്കീല ഇല്ലാതെ പ്രോഗ്രാം വയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് സംവിധായകൻ ഒമർ ലുലു. ഇതിനെ തുടർന്നാണ് ട്രൈലർ ലോഞ്ച് മാറ്റിവച്ചത്.ഈ വിഷയത്തിൽ തന്റെ വിഷമം പങ്കുവച്ചുകൊണ്ട് ഷക്കീല സംവിധായകൻ ഒമർ ലുലുവിന്റെ കൂടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

'ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷെ ഇന്നത്തെ ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായ പ്രവർത്തിയാണ് കോഴിക്കോട് ഉള്ള ഈ മാൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.' എന്നും സിനിമയുടെ അണിയറ പ്രവർത്തകർ പ്രതികരിച്ചു.