വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി ഹൻസിക

google news
hansika
 

വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി നടി ഹൻസിക മോത്വാനി. ‘മാതാ കി ചൗകി’ എന്ന വിശേഷപ്പെട്ട ചടങ്ങുകൾ മുംബയിലെ ക്ഷേത്രത്തിലാണ് നടന്നത്.സൊഹേൽ കതൗരിയുമായി ഡിസംബർ 4നാണ് താരത്തിന്റെ വിവാഹം. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത ഫോർട്ടിലാണ് വിവാഹം നടക്കുക.

 ‘മാതാ കി ചൗകി’എന്ന ചടങ്ങുകൾക്ക് ഹൻസിക എത്തിയത് ചുവന്ന സാരിയണിഞ്ഞ ഹൻസിക സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും, നെറ്റി ചുട്ടിയും അണിഞ്ഞു.ഹൈ മേക്കപ്പ് ലുക്കാണ് താരം തെരഞ്ഞെടുത്തത്. 

ഹൻസികയുടെ വിവാഹവും നയൻതാരയുടേത് പോലെ ലൈവ് സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിനായി രണ്ട് ഒടിടി ഭീമന്മാർ ചർച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

Tags