ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ

jude

 
സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്നു സംവിധായിക അഞ്ജലി മേനോന്റെ പരാമർശത്തിന് പിന്നാലെ  പ്രതികരണവുമായി ജൂഡ് ആൻ്റണി ജോസഫ്. സിനിമ നല്ലതാണെങ്കില്‍ എഴുതി തോല്‍പ്പിക്കാനാകില്ലെന്നും സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ എന്നാണ് ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത് 
ജൂഡ് ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്  

ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ . നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that.