ഐ എഫ് എഫ് കെ ;എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11 ന് അവസാനിക്കും

iffk
 


27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11 ന് അവസാനിക്കും. 2022 ഡിസംബർ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് ചലച്ചിത്ര  മേള നടക്കുക.രാജ്യാന്തര മല്‍സരവിഭാഗം, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 

2021 സെപ്റ്റംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.