ഐഎഫ്എഫ്കെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽ

iffk
 ഡിസംബർ 9 മുതൽ 16 വരെ നടക്കുന്ന 27-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 11 മുതൽ ആരംഭിക്കും . രാവിലെ പത്ത് മണി മുതൽ രജിസ്റ്റർ ചെയ്യാം. 

അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽത്തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്. 

 അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.