ഇന്ദ്രജിത്ത് സുകുമാരൻ പങ്കുവെച്ച ഫോട്ടോയിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ വ്യക്തി;അതും ജപ്പാനിലെ ട്രാഫിക് സിഗ്നൽ വെച്ച് കണ്ടുമുട്ടിയത്

indrajith
 അഭിനയത്തിലെ വ്യത്യസ്ത കൊണ്ട്  പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത് സുകുമാരൻ.ഒരുപാട് യാത്രകൾ ചെയ്യുന്നയാൾ കൂടിയാണ് ഇന്ദ്രജിത്ത്.  യാത്രയ്ക്കിടയിൽ എടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

ജപ്പാനിലേക്കുള്ള യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങളാണ് ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 2017-ലാണ് അദ്ദേഹം ജപ്പാനിലേക്ക് യാത്ര ചെയ്‌തത്‌. താൻ പെട്ടെന്ന് തന്നെ വളരെയധികം ഇഷ്‌ടത്തിലായ ഒരു രാജ്യമാണ് ജപ്പാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. യാത്രയ്ക്കിടയിൽ ജപ്പാനിലെ ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ചാണ് ഇന്ദ്രജിത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ പ്രഗത്ഭനായ ഒരു വ്യക്തിയെ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടലിനെ പറ്റിയുള്ള ഓർമയും ചിത്രവുമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത്.

മറ്റാരുമല്ല റിലൈൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് ഇന്ദ്രജിത്ത് ക്യോട്ടോയിൽ വച്ച് കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ambani

“2017 ലെ ഒരു ശൈത്യകാല അവധിദിനമായിരുന്നു അത്. ഞാന്‍ വളരെ വേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമാണ് ജപ്പാൻ. അവിടുത്തെ ആളുകള്‍, സംസ്കാരം, സൗന്ദര്യം, അച്ചടക്കം. പരിചയപ്പെടാനും പഠിക്കാനും സ്വീകരിക്കാനും ഒരുപാടുണ്ട്. ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ള കാര്യമാണ്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ച് അവിചാരിതമായി ഞാൻ കണ്ടുമുട്ടിയ ആളാരാണെന്നറിയാൻ അവസാന ചിത്രം കാണുക” എന്നാണ്  ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.