മരം പോലെ വളരണം ;പ്രതാപ് പോത്തന്റെ ചിതാ ഭസ്മം മരത്തിന് വളമായി

pratap pothen
 

അന്തരിച്ച  നടൻ പ്രതാപ് പോത്തന്റെ ചിതാ ഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ്  മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിച്ചത്. .മരമായി വളരണം എന്നായിരുന്നു പ്രതാപ് പോത്തന്റെ ആഗ്രഹം മകൾ സഫലമാക്കി.

 മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി ആരവങ്ങളൊന്നും ഇല്ലാതെ ന്യൂ ആവഡി റോഡിലെ വൈദ്യുത ശ്മശാനത്തിലായിരുന്നു പ്രതാപ് പോത്തന്റെ സംസ്കാരം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തൻ അവസാനം യാത്രയായത്. 

വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.