വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണ്;എല്ലാ പിറന്നാളിനും വിളിക്കും ; ഹണി റോസിന്റെ പേരിൽ ക്ഷേത്രം

honeyrose
 

മലയാളത്തിന്റെ പ്രിയ നടി ഹണി റോസ് തന്റെ ഒരു പേരിൽ ക്ഷേത്രം പണിത ആരാധകനെക്കുറിച്ചാണ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടു മുതൽ ആരാധകൻ  വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നാണ്  താരം പറഞ്ഞത്. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

തമിഴ് ആരാധകനാണ് താരത്തിന്റെ പേരിൽ ക്ഷേത്രം പണിതത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കും. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.'അക്വാറിയം' ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്.