കൊടും കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുമായി ഇവന്‍ അഗ്‌നി പൂര്‍ത്തിയായി

ivan agni
 

അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും പിന്നീടുള്ള സമൂഹത്തിന്റെ പ്രതികരണവും പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രമാണ് ' ഇവന്‍ അഗ്‌നി '.  

പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരുവനന്തപുരം കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദര്‍ശന്‍ റിട്ടേയര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്‌ക്കാര ജേതാവുമായ കെ.ടി. ശിവാനന്ദന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. 

ivan1

സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് നിര്‍മ്മാതാവും നടനുമായ കെ പി സത്യകുമാര്‍ ആണ്. ചിത്രത്തില്‍ അഗ്‌നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര,സീരിയല്‍ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വര്‍ഗ്ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാര്‍ , വിപിന്‍രാജ് ആര്‍ എസ് , ഷിന്‍സണ്‍ കളപ്പുരയില്‍, ഹുസൈന്‍ കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂര്‍, സന്നിധ കുര്യന്‍, ഷേര്‍ലി ലോബല്‍ , മാസ്റ്റര്‍ അഖില്‍, ബേബി അര്‍ച്ചിത , ഗോപിക മനു, ജോഷിന എം തരകന്‍, സുമി സനല്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു. 

ivan2

ബാനര്‍ - ചിത്രരേഖ പ്രൊഡക്ഷന്‍സ്, സംവിധാനം - പ്രേമദാസ് ഇരുവള്ളൂര്‍, നിര്‍മ്മാണം - കെ പി സത്യകുമാര്‍ , ശാന്തകുമാര്‍ കടുകംവെള്ളി, രഘുനാഥ് ടി സി, ഷീന ശാന്തകുമാര്‍ , തിരക്കഥ - വിപിനേഷ് കോഴിക്കോട്, സംഭാഷണം , സഹസംവിധാനം - ബിജു പുന്നുക്കാവ്, ഛായാഗ്രഹണം - എസ് എല്‍ സമ്പന്നന്‍ , എഡിറ്റിംഗ് - അവിനാഷ് ലെന്‍സ്‌ഫോക്കസ് , പ്രോജക്ട് ഡിസൈനര്‍ - വിജി എം, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് - ആന്റണി ഏലൂര്‍, ജിനു ഫാബ്‌സ് , ചമയം - രൂപേഷ് ഗിരി, റഫില്‍ രഞ്ജിത്ത്, ആദം ജാക്ക് , സംവിധാന സഹായികള്‍ - ശശി ഗുരുവായൂര്‍ , അംബിക റൂബി, ലീഗല്‍ അഡൈ്വസര്‍ - അഡ്വ. ബിജു ഏരൂര്‍, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .

ivan3