'ജയ ജയ ജയ ജയ ഹേ' ബ്ലോക്ക് ബസ്റ്ററിലേയ്ക്ക്

basil
 

ബേസിൽ നായകനായ 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററിലേയ്ക്ക് കടന്നിരിക്കുകയാണ് . ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തിയത്. ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതുവരെ 15.31 കോടി രൂപയാണ് 15.31 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.  

ദർശന, അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബേസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ പാല്‍തു ജാന്‍വര്‍ മികച്ച പ്രതികരണം നേടിയിരുന്നു.