വൈറ്റില ജങ്ഷൻ വഴി ആയതു കൊണ്ട് ജോജു വന്നില്ല;ഇനി വരികയുമില്ല

sharfudden
ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. കഴിഞ്ഞ ദിവസം നടന്ന അദൃശ്യത്തിന്റെ പ്രമോഷന് നടൻ ജോജു ജോർജ് എത്തിയില്ല. എന്നാൽ ജോജു എവിടെ എന്ന ചോദ്യത്തിന് സഹതാരങ്ങളായ ഷറഫുദ്ദീനും നരേനും നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ജോജുവിനെ ട്രോളിക്കൊണ്ടായിരുന്നു ഷറഫുദ്ദീൻ മറുപടി പറഞ്ഞത്. വൈറ്റില ജങ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ധീൻ പറഞ്ഞത്. ഇനി വരികയുമില്ലെന്ന് അടുത്ത് നിന്ന നടൻ നരേൻ കൂടി പറഞ്ഞതോടെ ചിരി പടർന്നു. 

 സാക് ഹാരിസ് തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം നാളെയാണ് തിയറ്ററിൽ എത്തുന്നത്. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ജുവിസ് പ്രൊഡക്‌ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് നിർമാണം.