കുടുംബ ഫോട്ടോയിൽ കാളിദാസ് ചേർത്തു പിടിച്ചിരിക്കുന്ന സുന്ദരിയെ കണ്ടെത്തി

google news
jayaram
 

ചെന്നൈയിലായിരുന്നു നടൻ  ജയറാമിന്റേയും കുടുംബത്തിന്റേയും ഓണാഘോഷം.ഇപ്പോഴിതാ  ഓണാശംസകൾ  നേർന്നു കൊണ്ട് നടൻ കാളിദാസ് ജയറാം പങ്കുവച്ച കുടുംബ ചിത്രത്തിൽ പുതിയതായി പ്രത്യക്ഷപ്പെട്ട  സുന്ദരിയായ പെൺകുട്ടി ആരെന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്.  ജയറാമിനും പാർവതിക്കും മാളവികയ്ക്കുമൊപ്പം മറ്റൊരു സുന്ദരി പെൺകുട്ടി കൂടി കുടുംബചിത്രത്തിലുണ്ടായിരുന്നു. 

കാളിദാസ് ചേർത്തു പിടിച്ചിരിക്കുന്ന ഈ പെൺകുട്ടി ഫാഷൻ മോഡൽ തരിണി കലിംഗരായരാണ്.  2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയായ തരിണിയും കാളി​ദാസും  അടുത്ത സുഹൃത്തുക്കളാണ്. കാളിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്. 


 

Tags