കാര്‍ത്തിയുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു;ലൈവ് വിഡിയോ ഗെയിം

karhi
 

തമിഴ് നടൻ കാര്‍ത്തിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്ററിലൂടെ ഫേയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവച്ച കാർത്തി അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പറഞ്ഞു. ''ഹലോ ഗയ്‌സ്, എന്റെ ഫേയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. എഫ്ബി ടീമുമായി ചേര്‍ന്ന് അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്''. എന്നാണ് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. 

മണിക്കൂറുകള്‍ക്കു മുന്‍പാണ് താരത്തിന്റെ ഫേയ്‌സ്ബുക്കില്‍ അപ്രതീക്ഷിതമായ ലൈവ് വിഡിയോ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തി എന്ന അടിക്കുറിപ്പില്‍ വിഡിയോ ഗെയ്മാണ് പ്രത്യക്ഷപ്പെട്ടത്. മൂന്നര മണിക്കൂറോളമാണ് ഈ വിഡിയോ ലൈവ് പോയത്. ലൈവിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.