50 കോടിയുമായി കോഴുമ്മൽ രാജീവൻ;സന്തോഷം അറിയിച്ച് താരം

google news
kunchako

 കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’50 കോടി ക്ലബ്ബിൽ ഇടം നേടി]. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത് . ഞങ്ങളുടെ സിനിമ വമ്പന്‍ വിജയമാക്കിയതിനു നന്ദി എന്ന കുറിപ്പിലാണ് കള്ളന്‍ 20 കോടി അടിച്ച വിവരം താരം അറിയിച്ചത്.  

ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം എത്തുന്നത് .ചിത്രത്തിന്റെ ഇതുവരെയുള്ള എല്ലാ ബിസിനസുകളും ചേര്‍ത്താണ് ഇത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

ചിത്രം കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും കേരളത്തിൽ മാത്രം 170 തിയറ്ററുകളിലാണ് ചിത്രം പ്രദർശനം ചെയ്യുന്നത് . കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ  സന്തോഷ് ടി. കുരുവിളയാണ്  നിർമാണം . 

Tags