കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും; ഒറ്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

ottu
 

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഒറ്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. തിരുവോണ ദിനമായ എട്ടിനാണ് ചിത്രം തിയറ്ററിൽ എത്തുക. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രം ഇറങ്ങും.

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. 

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. സിനിമയുടെ സംവിധാനം  ടിപി ഫെല്ലിനിയാണ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്.