അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം നവംബർ 11 ന്‌

sutraj
 


 അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ  സക്‌സസ് ഫോര്‍മുല പഠിക്കാമെന്ന ഓഫറുമായി നടൻ സൂരജ് വെഞ്ഞാറമൂട്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് സുരാജിന്റെ പോസ്റ്റ്. 'അഡ്വക്കേറ്റ് മുകുന്ദനുണ്ണി സക്‌സസ് ഫോര്‍മൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്. 

അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന പ്രൊഫൈലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.