‘ലവ്’ തമിഴിലേക്ക് : നായകനായി ഭരത് ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

love
 മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്റെ സംവിധാനം ചെയ്ത ചിത്രം ‘ലവ്’.  ‘ലവി’ന്റെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. ഭരത് ആണ് തമിഴിൽ  നാകയനായെത്തുന്നത്. ഭരതിന്റെ അമ്പതാമത് ചിത്രമാണിത്. വാണി ഭോജനാണ് നായിക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘ലവ്’ എന്ന് തന്നെയാണ് തമിഴിലും സിനിമയുടെ പേര്. നവാഗതനായ ആർ.പി ബാലയാണ് സംവിധാനം . വിവേക് പ്രസന്നയും ഡാനിയൽ ആനിയുമാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോണി റാഫേലാണ് സിനിമയ്ക്ക് സംഗീതം പകർന്നത്.

ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് മലയാളത്തിൽ ലൗവിന്റെ തിരക്കഥ ഒരുക്കിയത്. സുധി കോപ്പ, ജോണി ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്.