സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് എം എസ് ധോണി ;നായിക നയൻതാര

ms dhoni
 തമിഴ് സിനിമയിലേക്ക്  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയും. നിര്‍മ്മാതാവിന്റെ വേഷത്തിലാണ് ധോണി തമിഴ് സിനിമ ഇൻഡ്രസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ധോണിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന തമിഴ് ചിത്രത്തില്‍ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയന്‍താര ആകും നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഐപിഎല്‍ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ . 

ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.ഇതിനു മുൻപ് ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ ധോണി നിർമിച്ചിട്ടുണ്ട് .ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി' ബോക്‌സോഫീസില്‍ വിജയമായിരുന്നു.