റിലീസിന് മുൻപേ മാടന് സെഞ്ചറിത്തിളക്കം

madan

 ദേശീയ അന്താരാഷ്ട്ര മേളകളിൽ നിന്നും നൂറിലധികം പുരസ്ക്കാരങ്ങൾ നേടി "മാടൻ " ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, സംവിധായകൻ ആർ ശ്രീനിവാസൻ ,മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. പ്രേക്ഷകശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ .      

madan

വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം.                     കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.      ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം - കിഷോർലാൽ , എഫക്ട്സ് - വിപിൻ എം ശ്രീ , പി ആർ ഓ -അജയ് തുണ്ടത്തിൽ .   ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.

madan

madan