മഹാദേവൻ തമ്പിയുടെ ആദ്യ ഛായാഗ്രഹണം;കയ്യടി നേടി പദ്മ തിയറ്ററുകളിൽ

mahadevan thampi
 


നിരവധി വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ  മഹാദേവൻ തമ്പി ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച  സിനിമയാണ് പദ്മ. ചിത്രം മികച്ച അഭിപ്രായം നേടി നിറഞ്ഞ സദസ്സിലോടുകയാണ്. നാട്ടിൻ പുറവും നഗരജീവിതവും  അവതരിപ്പിക്കുന്ന സിനിമക്കും അതിലെ കഥാപാത്രങ്ങൾക്കും മഹാദേവൻ തമ്പിയുടെ ക്യാമറ അനുയോജ്യമാകുന്നു എന്നത് സിനിമയുടെ ഹൈലൈറ്റ് തന്നെയാണ്.

വളരെ സിമ്പിളായി എല്ലാവർക്കും പരിചിതമെന്ന് തോന്നുന്ന ഒരു കഥയെ കളർഫുൾ ആയി, പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന വിധം ചിത്രീകരിച്ചതിൽ മഹാദേവൻ തമ്പിയുടെയും അദ്ദേഹം വെച്ച  ഫ്രെയിമുകളുടെയും പങ്ക് എടുത്തു പറയേണ്ടി വരും. സിനിമയിലെ ആദ്യ  ഛായാഗ്രഹണം ആണെങ്കിൽ കൂടി  അതിൽ ഒരു പോരായ്മ പോലും പറയാൻ ഇല്ല എന്നതിൽ മഹാദേവൻ തമ്പി പ്രത്യേക കയ്യടി അർഹിക്കുന്നു.

padma

നടൻ അനൂപ് മേനോൻ ആദ്യമായി  സംവിധാനം ചെയ്ത പദ്മയുടെ കഥയും നിർമാണവും അദ്ദേഹം തന്നെയാണ്. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെട്ടതാണ്‌ ചിത്രം. സൈക്യാട്രിസ്റ്റ് ഡോ. രവി ശങ്കറായി അനൂപ് മേനോനും  ഭാര്യ പത്മയായി സുരഭിയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വന്തം കുടുംബത്തോടൊപ്പം കഴിയാത്തവർക്ക് നല്ലൊരു മെസേജ് കൂടിയാണ് പദ്മ.

ചെറിയ സിനിമയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുമ്പോഴും എല്ലാത്തരം പ്രേക്ഷകർക്കും  സുപരിചിതമായ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് പദ്മയുടെ നേട്ടം.കാലത്തിനനുസരിച്ച് മാറികൊണ്ടിരിക്കുന്ന  ഫാമിലിയുടെ കഥപറയുന്ന പദ്മ ഫാമിലി ആയിട്ട് തന്നെ തിയറ്ററുകളിൽ പോയി കാണേണ്ടത് തന്നെയാണ്.