'മലൈക്കോട്ടൈ വാലിബന്‍'; ആദ്യദിന വിശേഷങ്ങളുമായി മോഹന്‍ലാല്‍

malaikottai-vaaliban
 

ചലച്ചിത്രാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ഇന്ന് രാവിലെ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്നു.

ചടങ്ങില്‍ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ പങ്കെടുത്തു.  രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും പ്രധാന വേഷങ്ങളിലെത്തുന്നു. 

lal

മലൈക്കോട്ടൈ വാലിബനുവേണ്ടി കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്ക്, ഞങ്ങള്‍ ഇന്ന് ആരംഭിക്കുന്നു എന്ന തലക്കെട്ടോടു കൂടിയാണ് ലൊക്കേഷനില്‍ നിന്നുള്ള ആദ്യദിന ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

malai kottai

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി എസ് റഫീക്കാണ്. ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ്, പി ആര്‍ ഒ- പ്രതീഷ് ശേഖര്‍.

lijo jose