വെള്ളിത്തിരയിൽ 51 വർഷങ്ങൾ പിന്നിട്ട് മമ്മൂക്ക

51years
 


മലയാള സിനിമയുടെ ചരിത്രത്തിൽ  മമ്മൂട്ടി എന്ന മഹാനടന്റെ പേര് പതിഞ്ഞിട്ട് 51 വർഷങ്ങൾ. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ചേർത്തുവായിക്കപ്പെടേണ്ട പേര് കൂടിയാണ് താരത്തിന്റേത്.അത്രമേൽ മലയാളികൾക്കിടയിൽ മമ്മൂട്ടി ഒരു വികാരമായി മാറിക്കഴിഞ്ഞു. 

അഭിനയ മോഹത്തോടുള്ള കഠിനാദ്ധ്വാനം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു  സാധിച്ചു.1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം.  ഒരു ചെറിയ വേഷത്തിൽ തുടങ്ങിയ നടന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.

mamootty
 
1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ മമ്മൂക്ക സ്വന്തമാക്കി.

mammootty

മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ സൂപ്പർ സ്റ്റാറും മമ്മൂട്ടിയാണ്. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം എന്ന മമ്മൂട്ടിയുടെ മറുപടിയിൽ തന്നെ താരശ്രെധ പിടിച്ചുപറ്റാൻ വേണ്ടിയല്ല  നല്ല സിനിമകൾ ഉണ്ടാകാൻ വേണ്ടിയാണു ശ്രമിക്കുന്നത് എന്ന് വ്യക്തം.  മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്.

mammootty

ഏതു ഭാഷയിലും വേഷത്തിലും ഒഴുക്കോടെയെയും ത്രസിപ്പിച്ചും അനായാസം അഭിനയിക്കാനുള്ള മെഗാസ്റ്റാറിനെ കഴിവ് അത്രത്തോളമാണ്.ഇതിനോടകം വേഷമിട്ട എല്ലാ സിനിമകളിലും താരത്തിന്റെ വ്യത്യസ്തയ ഭാവ പകർച്ചകൾ കണ്ടതാണ്. പുതുതലമുറക്കിടയിലും  ആശയം കൊണ്ടും ഫാഷൻ കൊണ്ടും സ്വാധീനം ചെലുത്തുന്ന  പകരകരാനില്ലാത്ത ഇതിഹാസത്തിനു ഒരിക്കലും മങ്ങലേൽക്കില്ല.