മമ്മൂട്ടിയും ജ്യോതികയും ;കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

kaathal
 

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന  ജിയോ ബേബി ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന എന്ന വാർത്ത വന്നതോടെ ഇരുവരുടെയും ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു .സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിരുന്നു.

മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. 

സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ.