മണിരത്‌നത്തിന് കോവിഡ് സ്ഥിരീകരിച്ചു

maniratnam
 

സംവിധായകന്‍ മണിരത്‌നത്തിന് കോവിഡ് .കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  ചികിത്സയ്ക്കായി മണിരത്നത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ  പൊന്നിയിന്‍ സെല്‍വത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ നിയമക്കുരുക്കിലായിരിക്കുകയാണ്.  ചിത്രത്തില്‍ ചോള രാജാക്കന്‍മാരെ തെറ്റായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി സെല്‍വന്‍ എന്ന അഭിഭാഷകന്‍ വിക്രമിനും മണിരത്നത്തിനും നോട്ടീസ് അയച്ചു.