അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍

ajith
 അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായി  മഞ്ജു വാര്യര്‍ എന്ന് റിപ്പോര്‍ട്ട്. അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തതായാണ് റിപ്പോർട്ട്. പുതുമയുള്ള ജോഡിയെ വേണമെന്ന സംവിധായകന്റെ താല്പര്യമാണ് മഞ്ജുവിനെ നായികയാക്കിയതെന്നാണ് സൂചന. 'എകെ 61' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  കഥാപാത്രത്തിന് മഞ്ജു വാര്യര്‍ അനുയോജ്യയാണെന്ന നിഗമനത്തില്‍ ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിച്ചതായും വിവരമുണ്ട്. 

 പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആലോചിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ്. നിലവില്‍ യുകെയിലുള്ള അജിത് തിരികെ നാട്ടിലെത്തിയ ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിക്കും.