ഷാജി കെെലാസ് ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

8
കടുവയ്‌ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് നിരാശയേകുന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. 'കാപ്പ'യില്‍ നിന്ന് മഞ്ജു വാര്യർ പിന്മാറിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് താരം 'കാപ്പ'യില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് 'കാപ്പ' ഒരുങ്ങുന്നത്.