'കാപ്പ'യിൽ നിന്നും മഞ്ജു വാര്യര്‍ പിന്മാറി;പകരം അപർണ ബാലമുരളി ?

google news
kappa
 


പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ  'കാപ്പ'യിൽ നിന്നും നടി മഞ്ജു വാര്യര്‍ പിന്മാറിയെന്ന്  റിപ്പോര്‍ട്ടുകൾ.  വമ്പന്‍ താരനിരയുമായി ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. അജിത് നായകനാകുന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാലാണ് മഞ്ജു വാര്യര്‍ പിന്മാറിയതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മഞ്ജുവിന് പകരം അപർണ ബാലമുരളി എത്തുമെന്നാണ് വിവരം. 

പുതുമയുള്ള ജോഡിയെ വേണമെന്ന സംവിധായകന്റെ ആഗ്രഹമാണ് മഞ്ജുവിനെ നായികയാക്കിയത് . കഥാപാത്രത്തിന് മഞ്ജു വാര്യര്‍ അനുയോജ്യയാണെന്ന നിഗമനത്തില്‍ ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിച്ചതായും വിവരമുണ്ട്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 

Tags