'മിണ്ടിയും പറഞ്ഞും'; നായകനും നായികയുമായി ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും

5
ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവരെ നായകനും നായികയുമാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മിണ്ടിയും പറഞ്ഞും' എന്ന് പേരിട്ടു. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. സനൽ, ലീന എന്നീ കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മധു അമ്പാട്ട്. മൃദുൽ ജോർജ് സംവിധായകൻ അരുൺ ബോസും ചേർന്നാണ് രചന. ദേശീയ പുരസ്കാര ജേതാക്കളുടെ സംഗമമാണ് ചിത്രം. അനീസ് നാടോടിയാണ് കലാസംവിധാനം. ഗാനരചന: സുമേഷ് ഹരി. സംഗീതം: സൂരജ് എസ്. കുറുപ്പ്.