വിവാഹതീയതി പരസ്യമാക്കി മിനിസ്ക്രീൻ നായിക;വരൻ സംവിധായകൻ

gouri
 

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ താരം ഗൗരി കൃഷ്‍ണൻ .വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്. കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്‍ണ വിവാഹ തിയ്യതി അറിയിച്ചത്.

ഗൗരി നായികയായ സീരിയലിന്റെ സംവിധായകൻ മനോജ് പേയാടാണ് വരൻ. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ  തരംഗമായിരുന്നു.നിരവധി സീരിയലിലുകളിൽ വേഷമിട്ട ഗൗരിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.