മിന്നൽ മുരളി 2 വിന്റെ റിലീസ് തീയറ്ററിൽ

basil
 

മിന്നൽ മുരളിയുടെ  രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നൽകി സംവിധായകൻ ബേസിൽ ജോസഫ്. 'മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ തന്നെ ആകും റിലീസ് . ആദ്യഭാഗം തീയറ്ററിൽ ഇറക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്ലിക്സ് പോലൊരു പ്ലാറ്റഫോമിൽ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററിൽ തന്നെ ഇറക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി ബേസിൽ. 

തന്റെ പുതിയ സിനിമയായ പാൽതു ജൻവറിന്റെ പ്രൊമോഷന്റെ  ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ  പറഞ്ഞത്. 

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളിക്ക് ലോകമെമ്പാടും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തില ആദ്യ സൂപ്പർ ഹീറോ പദവിയുള്ള മിന്നൽ മുരളി നെറ്റ്ഫ്ലിക്‌സിലും ട്രെന്‍ഡിങായിരുന്നു.കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രണ്ട് സൂപ്പർ ഹീറോകൾ ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമായിരുന്നു മിന്നൽ മുരളി സിനിമയിൽ ഉണ്ടായിരുന്നത്.