വർക്ഔട് വീഡിയോയുമായി മോഹൻലാൽ ദുബായിൽ;വീഡിയോ

MOHANALAL
 

ദുബായിലെ ജിമ്മിൽ നിന്നുള്ള നടൻ മോഹൻലാലിന്റെ വർക്ഔട് വീഡിയോയാണ് വൈറലായിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടനൊപ്പം ട്രെയിനറും  വീഡിയോയിൽ ഉണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. 

A post shared by Mohanlal (@mohanlal)

പാൻ ഇന്ത്യൻ ചിത്രമായ 'ഋഷഭ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബായിൽ എത്തിയതാണ് മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്. ഗആശീർവാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു.  


ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.  ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.