ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ

mohnalal
 

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ. കേസ് പിൻവലിക്കാനുള്ള സർക്കാർ  ഹർജി തള്ളിയതിനെതിരെയാണ് ഹർജി..പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് മോഹൻലാലിൻറെ ഹര്‍ജിയില്‍ പറയുന്നു. 

തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും   ഹര്‍ജിയിലുണ്ട്.  2012 ൽ ആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.