മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് രണ്ടാം ഭാഗം വരുന്നു

mua
 

കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് നവംബർ  11 ആണ് തിയറ്ററുകളിൽ എത്തിയത് .ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസനും ടീമും. 

ഇൻസ്റ്റ​ഗ്രാമിൽ ലൈവിൽ എത്തിയാണ് വിനീത് രണ്ടാം ഭാ​ഗത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. വിനീതിനൊപ്പം സംവിധായകൻ അഭിനവ് സുന്ദർ നായക്, സുധി കോപ്പ, ആര്‍ഷ ചാന്ദിനി നോബിള്‍ എന്നിവരും ഉണ്ടായിരുന്നു. രണ്ടാം ഭാ​ഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ് എന്നാണ് വിനീത് പറഞ്ഞത്. 

വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ എന്നിവരാണ് അഭിനേതാക്കൾ. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.