ഏജന്റി​ലെ സാന്നി​ദ്ധ്യത്തി​ന് മമ്മൂട്ടി​ക്ക് നാഗാർജുനയുടെ അഭി​നന്ദനം

1
ഏജന്റ് എന്ന ചി​ത്രത്തിലെ മമ്മൂട്ടി​യുടെ സാന്നി​ധ്യത്തി​ന് നന്ദി​ അറി​യി​ച്ച് തെലുങ്ക് സൂപ്പർതാരം നാഗാർജുന. നാഗാർജുനയുടെ മകൻ അഖി​ൽ അക്കി​നേനി​ നായകനാവുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമായ ഏജന്റിൽ സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ട്വിറ്ററിലൂടെയാണ് താരം മമ്മൂട്ടിക്ക് അഭിനന്ദനം അറിയിച്ചത്. ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം എന്നാണ് നാഗാർജുനയുടെ ട്വീറ്റ്. അതേസമയം ടീസറിന് മികച്ച പ്രതികരണം ആണ് സമൂഹ മാധ്യമത്തിൽ ലഭിക്കുന്നത്. 85 ലക്ഷത്തിലധികം ആളുകൾ ഇതുവരെ ടീസർ കണ്ടു., സാക്ഷി വൈദ്യ,ആണ് ചിത്രത്തിലെ നായിക.സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ എന്നീ ബാനറുകളിലാണ് നിർമ്മാണം.