പുതിയ പ്രൊജക്റ്റ് ഏറ്റെടുക്കുന്നില്ല;വിവാഹത്തിന്റെ തിരക്കുകളിലേക്കോ തമന്ന ?

tamanna
തെന്നിന്ത്യൻ താരം തമന്നക്ക് ആരാധകർ ഏറെയാണ് .ഇപ്പോള്‍ ഇതാ തമന്നയുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹ സംബന്ധമായ തിരക്കുകളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി സിനിമയില്‍ നിന്ന് അവധി എടുക്കാനാണ് തമന്നയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായാണ് തമന്നയുടെ വിവാഹമെന്നും വൈകാതെ തന്നെ ഇക്കാര്യം തമന്ന പരസ്യമായി അറിയിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.


 നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.