കന്യാസ്ത്രീയുടെ ലിപ് ലോക്ക്;ഹോളി വൂണ്ട് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

hollywound
 


ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കുന്ന ഹോളി വൂണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.  ഓഗസ്റ്റ് 12ന് ഒടിടിയിലൂടെ ചിത്രം റിലീസ് ചെയ്യും.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ട്രെയിലറിലെ കന്യാസ്ത്രീയുടെ ലിപ് ലോക്ക് രംഗങ്ങൾ  വിവാദമുണ്ടാക്കിയിരുന്നു.

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. അതിതീവ്രമായ പ്രണയത്തിന് ലിംഗ വ്യത്യാസമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രം.ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ട് കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള വൈകാരിക മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്. 

 സന്ദീപ് ആര്‍ സഹസ്രാര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച് അശോക് ആര്‍ നാഥ്‌ ആണ്  സംവിധാനം. ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.