പാല്‍തു ജാന്‍വര്‍ നാളെ തിയേറ്ററുകളില്‍

palthu janvar
 

ബേസില്‍ ജോസഫിനെ നായകനാകുന്ന പാല്‍തു ജാന്‍വര്‍. ചിത്രം നാളെ തിയേറ്ററുകളിലെത്തും.ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സംഗീത് പി രാജന്‍ ആണ് സംവിധാനം.

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ 'അമ്പിളിരാവും' എന്നാരംഭിക്കുന്ന ഗാനത്തിനും ട്രെയിലറിനും പ്രോമോ ഗാനത്തിനുമൊക്കെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.