തോക്ക് കൈവശം വെയ്ക്കാം;സൽമാൻ ഖാന് പോലീസ് അനുമതി

google news
sallu
 

ആയുധ ലൈസൻസിന് നടൻ സൽമാൻ ഖാന് മുംബൈ പോലീസിന്റെ  അനുമതി. താരത്തിന് വധഭീഷണി ഉണ്ടായതിനെ തുടർന്ന സാഹചര്യത്തിൽ സൽമാൻ ലൈസൻസിന് അപേക്ഷിച്ചിരുന്നു.
താരത്തിന് ഒരു തോക്കിനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ ഏത് തോക്ക് വാങ്ങാം എന്നതിനെക്കുറിച്ച് പരാമർശമില്ല. സാധാരണയായി ഒരാളുടെ സംരക്ഷണത്തിനായി .32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റൾ ആണ് വാങ്ങുന്നത്. 

ജൂലൈ 22 ന് താരം ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ വിവേക് ​​ഫൻസാൽക്കറെ കണ്ടിരുന്നു.മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് “തുംഹാര മൂസ് വാലാ കർ ദേംഗേ (മൂസ് വാലയുടെ അതേ ഗതി നിങ്ങൾക്കും അനുഭവിക്കേണ്ടിവരും)” എന്ന് തുടങ്ങിയ ഭീഷണി കത്താണ് സൽമാന് ലഭിച്ചത്. 
 

Tags