കല്‍ക്കി ട്രസ്റ്റിന് ഒരു കോടി രൂപയുടെ സംഭാവനയുമായി പൊന്നിയിൻ സെൽവൻ നിര്‍മാതാക്കള്‍

kalkki
 

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്ത ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. മികച്ച പ്രതികരണങ്ങളാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. 

ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കല്‍ക്കി കൃഷ്‍ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന ചെയ്‍തിരിക്കുകയാണ്.കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ മകൻ കല്‍ക്കി രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് മണിരത്നവും സുബാസ്‍കരനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ചെക്ക് കൈമാറിയത്. 

തമിഴ്‍നാടില്‍ നിന്ന് മാത്രമായി ചിത്രം 260 കോടിയോളം നേടിയിട്ടുണ്ട്. 'പൊന്നിയിൻ സെല്‍വന്റെ' ആഗോള കളക്ഷൻ 500 കോടിയിലേക്ക് എത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴകത്തിന് മാത്രമല്ല ഇന്ത്യൻ സിനിമയ്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വൻ'.